വിജിലൻസ് റെയ്ഡ് തന്നെ അപമാനിക്കാൻ; ടോം ജോസ്

tom-jose

തനിക്കെതിരെ വിജിലൻസ് നടത്തുന്ന റെയ്ഡ് തന്നെ അപമാനിക്കാനെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസ്. സ്വത്ത് നിയമപ്രകാരം വെളിപ്പെടുത്തിയതാണ്. അത് ചീഫ് സെക്രട്ടറി വെളിപ്പെടുത്തിതുമാണ്, ടോം ജോസ് പറഞ്ഞു.
Read More: ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്

ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് തനിക്കെതിരെ പരാതി നൽകിയത്. രണ്ട് വർഷം മുമ്പ് വിജിലൻസ് പരിശോധന നടത്തി സർക്കാർ അവസാനിപ്പിച്ച കേസിലാണ് ഇപ്പോൾ വീണ്ടും റെയ്ഡ് നടത്തിയിരിക്കുന്നതെന്നും ടോം ജോസ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നും നിലപാട് പിന്നീട് വ്യക്തമാക്കാമെന്നും ടോം ജോസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top