മണിയുടെ മരണം മൂന്ന് മാസത്തെ ഗൂഡാലോചന; പുതിയ വെളിപ്പെടുത്തൽ

Kalabhavan-mani

നടൻ കലാഭവൻ മണിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മണിയെ കൊലപ്പെടുത്തിയത് മൂന്ന് മാസത്തെ ഗൂഡാലോചനയ്ക്ക് ശേഷമാണെന്നും രാമകൃഷ്ണൻ.

മണിയുടെ ഒപ്പമുള്ളവരെയാണ് സംശയം. കൊലപാതകം രണ്ട് മൂന്ന് മാസങ്ങൾകൊണ്ട് ആസൂത്രണം ചെയ്തതാണെന്നും രാമകൃഷ്ണൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

kalabhavan-maniആരോഗ്യം നശിപ്പിച്ച് പതിയെ കൊല്ലുന്ന വിഷം നൽകിയാവാം മണിയെ കൊന്നത്. കുടുംബത്തിന് പോലീസുകാരിൽനിന്ന് ഭീഷണി സ്വരം ഉയർന്നിരുന്നു. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും രാമകൃഷ്ണൻ ഉറപ്പിച്ച് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top