നിർദ്ധനരായ രോഗികൾക്ക് സാന്ത്വനവുമായി സംഗീത സന്ധ്യ

sangeethasandhya

നിർദ്ധനരായ രോഗികൾക്ക് സാന്ത്വനവുമായി പാലിയം ഇന്ത്യയും ഹാർട്ട്‌കെയർ ഫൗണ്ടേഷനും ഒരുമിച്ച് കൈകോർക്കുന്നു. ചികിത്സിക്കാനും ചികിത്സകൊണ്ട് ജീവിക്കാനും സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന രോഗികൾക്കായുള്ള ധനശേഖരണാർത്ഥം പാലിയം ഇന്ത്യയും ഹാർട്ട് കെയർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാനമേള നാളെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും.

sangeetha sandyaസംഗീത സന്ധ്യ എന്ന് പേരിട്ട പരിപാടിയിൽ സംഗീത വിരുന്നുമായി എത്തുന്നത് സംഗീത സംവിധായകൻ എം ജയചന്ദ്രനും സംഘവും. മലയാള സിനിമഗാനരംഗത്തെ പ്രമുഖരും താരങ്ങളും ഈ സംഗീത സന്ധ്യയിൽ അണിനിരക്കും. രോഗികളും, നിർധനരുമായവർക്കൊരു സാന്ത്വനമായി പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് പാലിയം ഇന്ത്യ.

ടിക്കറ്റുകൾക്ക് www.bookmyshow.com/events എന്ന വെബ് സൈറ്റിലോ 8593859360 എന്ന നമ്പറിലോ ബന്ധപ്പെടാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top