അതിർത്തിയിലെ ആക്രമണം; പാക്കിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് ജെയ്റ്റ്‌ലി

അതിർത്തിയിൽ താമസിക്കുന്ന സാധാരണക്കാരെ ഉപദ്രവിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. പാക് വിഷയം കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യ മാറ്റിയെന്നത് പാക്കിസ്ഥാൻ മനസ്സിലാക്കണം. ഇന്ത്യ ഒട്ടേറെ സഹിച്ചു. പലപ്പോഴും മൗനം പാലിച്ചു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സർക്കാർ മാറി ചിന്തിച്ച് തുടങ്ങിയെന്നും പാക് വിഷയത്തിൽ മുൻ സർക്കാരുകൾ പിന്തുടരുന്ന നയത്തിൽനിന്ന് ഈ സർക്കാർ മാറിയെന്നും അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി.
അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം എട്ട് ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയ്റ്റ്‌ലി. ഉറി ഭീകരാക്രമണത്തെ തുടർന്ന് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം 60 ലേറെ തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here