ഓപ്പറേഷൻ സിന്ദൂർ; ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് സൈനികരുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിൽ വധിച്ച ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് സൈനികരുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. പാകിസ്താൻ സൈനികരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്.
ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, ലാഹോറിലെ IV കോർപ്സിൻ്റെ കമാൻഡർ, ലാഹോറിലെ 11 ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബീർ, പാക് പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവരാണ് ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
Read Also: INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ
പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുടനീളമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
Story Highlights : India Releases NamesPak Officers Attended Funeral Of Terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here