ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ആദരം നൽകും

സ്വാതന്ത്ര്യ ദിനത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് പ്രത്യേക ആദരം. 3 സേനവിഭാഗങ്ങളിൽ നിന്നുമുള്ള സൈനികർക്ക് ധീരതക്കുള്ള പുരസ്‌കാരം നൽകും. ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് ധീരത മെഡലുകൾ നൽകുമെന്ന് വ്യാഴാഴ്ച വൃത്തങ്ങൾ അറിയിച്ചു. നാല് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഉദ്യോഗസ്ഥർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന വിശിഷ്ട സേവന സർവോത്തം യുദ്ധ് സേവാ മെഡൽ നൽകുമെന്ന് വ്യാഴാഴ്ച വൃത്തങ്ങൾ അറിയിച്ചു.
കാർഗിൽ യുദ്ധത്തിന് ശേഷമാണ് സർവോത്തം യുദ്ധ സേവാ മെഡൽ അവസാനമായി വ്യോമസേനയ്ക്ക് വിതരണം ചെയ്തത്. ഏറ്റവും മികച്ച സേവനത്തിന് നൽകുന്ന പരം വിശിഷ്ട സേവാ മെഡലിന് തത്തുല്യമായ ഒരു അവാർഡാണിത്. ഓഗസ്റ്റ് 15 ന് നടക്കുന്ന ആഘോഷങ്ങളിൽ നാല് ഐഎഎഫ് ഉദ്യോഗസ്ഥരെ കൂടാതെ രണ്ട് കരസേനാ ഉദ്യോഗസ്ഥരെയും ഒരു നാവിക ഉദ്യോഗസ്ഥനെയും ആദരിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Story Highlights : operation sindoor soldiers honored in independence day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here