ആനന്ദത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ടാറ്റു മോൾ

annu-antony

അന്നു ആന്റണി / ബിന്ദിയ മുഹമ്മദ്‌

ആനന്ദം സിനിമ കണ്ടവരാരും ടാറ്റു മോളെ മറക്കാൻ സാധ്യതയില്ല. മലപ്പുറം മഞ്ചേശ്വരം സ്വദേശി അന്നു ആന്റണിയാണ് ചിത്രത്തിൽ ‘ദേവിക’ എന്ന ടാറ്റു മോളെ അവതരിപ്പിച്ചിരിക്കുന്നത്. അന്നു ആന്റണി ട്വന്റിഫോർ ന്യൂസിന് നൽകിയ എക്‌സ്‌ക്ലൂസിവ് അന്റർവ്യു.

ആനന്ദത്തിൽ എത്തിയത്

ക്രൈസ്റ്റ് കോളേജിൽ ഞാൻ ഡിഗ്രി ചെയ്തുകൊണ്ട് ഇരുന്നപ്പോഴാണ് ആനന്ദം ടീം ഓഡിഷനു വേണ്ടി അവിടെ എത്തുന്നത്. ഞാൻ പക്ഷേ ഓഡിഷനിൽ പങ്കെടുത്തിരുന്നില്ല. ഞാൻ ആ സമയത്ത് ക്ലാസ്സ് കട്ട് ചെയ്ത് ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു.

annu antony

പോവുന്ന വഴിക്ക് പരിചയം ഇല്ലാത്ത കുറച്ച് ആളുകൾ കോളേജിലേക്ക് കയറി വരുന്നത് കണ്ടു. ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ചു പോയപ്പോഴും അവർ അവിടെ നിൽക്കുന്നത് കണ്ടു. എന്റെ സുഹൃത്തുമായി സംസാരിച്ച് നിൽക്കുകയായിരുന്നു അവർ.

എന്നെ പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ എന്നോട് അവർ ചോദിച്ചു സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്. പ്രേമത്തിന്റെ ക്യാമറാമാനാണ് എന്ന് പറഞ്ഞ് ആനന്ദ് സി ചന്ദ്രനെയും, പിന്നെ സംവിധായകൻ ഗണേഷേട്ടനെയും പരിചയപ്പെടുത്തി.

annu antony

‘ എന്റെ ചേട്ട…നിങ്ങളെ കണ്ടാൽ അത്ര വലിയ ആളുകളാണെന്ന് തോന്നുന്നില്ല എന്നെ പറ്റിക്കണ്ട’ എന്നായിരുന്നു എന്റെ പ്രതികരണം. പിന്നീട് അവരെന്നെ വിശ്വസിപ്പിച്ചു. എന്നോട് ഓഡിഷനു വരാൻ പറഞ്ഞു. വീട്ടിൽ സമ്മതിക്കുമോ എന്ന് അറിയില്ല, എന്നാലും ഓഡിഷന് വരാം എന്ന് പറഞ്ഞു. പിന്നെ ഓഡിഷന് പോയി…സെലക്ടായി.

സിനിമയിൽ അവസരം കിട്ടിയപ്പോൾ വീട്ടുകാരുടെ റെസ്‌പോൺസ് എന്തായിരുന്നു ??

ഫാമിലിക്ക് അത്ര താൽപര്യമുണ്ടായിരുന്നില്ല. പോവണ്ട എന്ന നിലപാടിൽ തന്നെയായിരുന്നു അവർ. പക്ഷേ ഞാൻ ഒരുപാട് നിർബന്ധിച്ചു. പിന്നെ സംവിധായകൻ ഗണേഷേട്ടനും സംസാരിച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ ഓകെ ആയി.

annu antony

ദേവിക ഭയങ്കര പൊസെസ്സീവ് ആണ്. അന്നുവും ദേവികയെ പോലയാണോ ??

സത്യത്തിൽ ദേവികയും ഞാനും തമ്മിൽ കുറേ സാമ്യതകളുണ്ട്. ദേവിക സ്‌നേഹം കാണിക്കുന്നത് റഫ് ആയിട്ടാണ്. ഞാനും അങ്ങനെയാണ്. ദേവിക ഭയങ്കര പൊസസ്സീവാണ്, പക്ഷേ ഞാൻ അത്ര പൊസസ്സീവല്ല.

സെറ്റിൽ വഴക്ക് കിട്ടിയിരുന്നോ ??

annu antony

എനിക്കായിരിക്കും സെറ്റിൽ ഏറ്റവും കൂടുതൽ വഴക്ക് കിട്ടികാണുക. അസിസ്റ്റന്റ് ഡയറക്ടർ ആന്റണി മങ്കായിയാണ് എന്നെ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞിട്ടുണ്ടാവുക. കാരണം ഞാൻ ഭയങ്കര കെയർലെസ്സാണ്. എടുത്തുകൊണ്ടിരിക്കുന്ന സീൻ കഴിഞ്ഞാൽ ഞാൻ മെയ്ക്കപ്പ് മുഴുവൻ തുടച്ച് കളയും. എനിക്ക് തന്നിരിക്കുന്ന ഓർണ്ണമന്റ്‌സ്  ഒന്നും അടുത്ത സീനിൽ കാണില്ല. ഇതൊക്കെ കാരണം എനിക്ക് വഴക്ക് കേട്ടിട്ടുണ്ട്.

ആരോടായിരുന്നു ഏറ്റവും അടുപ്പം ??

അനാർക്കലിയായിരുന്നു എന്റെ റൂം മേറ്റ്. അനാർക്കലിയുടെ അടുത്തും, റോഷന്റെ അടുത്തുമായിരുന്നു സെറ്റിൽ ഞാൻ ഏറ്റവും കൂടുതൽ കമ്പനി.

annu antony

annu antony, anandam, devika, tattoo mol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top