കളഞ്ഞ് പോയ മൊബൈൽ ഫോൺ തിരിച്ചു കിട്ടാൻ ബലി നൽകിയത് 4 വയസ്സുള്ള ആദിവാസി ബാലികയെ

കളഞ്ഞു പോയ മൊബൈൽ ഫോൺ തിരിച്ചു കിട്ടാൻ കുരുതി നൽകിയത് 4 വയസ്സുകാരിയുടെ ജീവൻ. കിഴക്കൻ ആസ്സാമിലെ രത്തൻപുർ എന്ന ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഹനുമാൻ ഭുംജി എന്നയാളുടെ മകളുടെ കളഞ്ഞു പോയ മൊബൈൽ ഫോൺ തിരികെ ലഭിക്കാനാണ് വെറും 4 വയസ്സ് മാത്രം പ്രായമുള്ള സുനു ഗോദ്ബ എന്ന ആദിവാസി ബാലികയുടെ ജീവൻ ബലി നൽകിയത്.
ഒക്ടോബർ 24 ന് കാണാതായ സുനു ഗോദ്ബയുടെ മൃതശരീരം രത്തൻപുർ ചായ തോട്ടത്തിന് സമീപമുള്ള കാട്ടിൽ നിന്നും കണ്ടെടുത്തതോടെയാണ് സംഭവം ചുരുളഴി
യുന്നത്. കയ്കളും, തലയും അറുത്തു മാറ്റിയ നിലയിലാണ് ശരീരം കാണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഹനുമാൻ ഭുംജിയെയും , ആരിഫ്-ഉദ്-ദിൻ- അലിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്തെ ദുർനമന്ത്രവാദി എന്ന് ആരോപിക്കപ്പെടുന്ന ഗബ്ബർ സിങ്ങും, ആരിഫിന്റെ സഹോദരൻ ജലാൽ-ഉദ്-ദീനും ഒളിവിലാണ്.
മന്ത്രവാദിയായ ഗബ്ബർ സിങ്ങിന്റെ ആഭിമുഖ്യത്തിൽ ഭുംജിയുടെ വീട്ടിൽ വച്ചാണ് പൂജ നടന്നത് എന്നാണ് പോലീസിന്റെ നിഗമനം.
4 year old, life sacrificed, beheaded, assam, child killed to find lost phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here