ആപ്പിളിന്റെ ടോപ് 90 ആപ്പ് ലിസ്റ്റിൽ ‘രജനികാന്ത്’ ഗെയിമും

പ്ലേ സ്റ്റേഷൻ 4, എക്‌സ്‌ബോക്‌സ് വൺ, നിൻഡെൻഡോ 3ഡിഎസ് എന്നീ കൺസോളുകളാണ് ഗെയിമിങ്ങ് രംഗത്തെ മുഖങ്ങളെങ്കിലും മൊബൈൽ ഫോണുകളിലെ കളികൾക്കാണ് ഇപ്പോൾ ഡിമാൻഡ് കൂടുതൽ.
കാൻഡി ക്രഷ്, ആംഗ്രി ബേർഡ്‌സ് എന്നീ വിദേശ ഗെയിമുകൾക്കാണ് ആരാധകരേറെ. ഗെയിമിംഗ് രംഗത്ത് ഇന്ത്യൻ സാനിധ്യം തീരെയില്ല എന്ന് വിഷമിച്ചിരുന്നപ്പോഴാണ് ആശ്വസമായി ‘ട്വിസ്റ്റി ബോർഡ്’ എത്തുന്നത്.
ലോകപ്രശസ്ഥ ഗെയിമായ മാരിയോയ്ക്ക് ഒപ്പമാണ് ആപ്പിൾ സ്റ്റോറിൽ ‘ട്വിസ്റ്റി ബോർഡ്’ ഇടം പിടിച്ചിരിക്കുന്നത്.
‘ലവ് ഹാൻഡിൽ ഡെവലപ്പേഴ്‌സ്’ എന്ന കമ്പനിയുടെ ഉടമ കിരുപ ശങ്കർ വികസിപ്പിച്ചെടുത്ത ‘ട്വിസ്റ്റ് ബോർഡ്’ സെപ്തംബർ 1 നാണ് പുറത്തിറങ്ങിയത്.
മുപ്പതോളം കഥാപാത്രങ്ങളുള്ള ഈ ഗെയിമിലെ ഒരു കഥാപാത്രം സൂപ്പർ സ്റ്റാർ രജനികാന്താണ്.
apple top 90 applist, rajanikanth, twisty board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here