നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം- പിതാവിനെതിരെ കേസ്

അഞ്ച് ബാങ്ക് വിളി കേട്ട ശേഷം മാത്രം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ പിതാവിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കും. ഓമശ്ശേരി സ്വദേശി അബൂബക്കറിനെതിരെയാണ് കേസ്സെടുക്കുക . കഴിഞ്ഞ ദിവസം മുക്കംഇഎംഎസ് സഹകരണ ആശുപത്രിയിലാണ് അബൂബക്കറിന്റെ ഭാര്യ പ്രസവിച്ചത്. എന്നാല്‍ കുഞ്ഞിന് പാല് നല്‍കാന്‍ അബൂബക്കര്‍ സമ്മതിച്ചില്ല. അഞ്ച് ബാങ്ക് വിളി കേള്‍ക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പറ്റില്ലെന്നായികുന്നു അബൂബക്കറിന്റെ വാശി. ഡോക്ടര്‍മാരുടെ നിര്‍ദേശം വന്നതോടെ കുഞ്ഞിനേയും അമ്മയേയും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങുകയും ചെയ്തു. സംഭവം വിവാദമായതോടെ ചൈല്‍ഡ് ലൈന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടു.
father denied, feed baby, mukkam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here