അപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് ചികിത്സ കിട്ടിയില്ല

ambulance

അപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് തിരുവനന്തപരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതായി പരാതി
വെന്റിലേറ്റര്‍ ഇല്ലാഞ്ഞതിനാല്‍ ഇയാളെ മൂന്ന് മണിക്കൂര്‍ ആംബുലന്‍സില്‍ കിടത്തി. കൊട്ടിയം സ്വദേശി സനില്‍ കുമാറിനാണ് ഈ ദുരവസ്ഥ. ഇയാളെ ഇപ്പോള്‍ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെന്റിലേറ്റര്‍ ഒഴിവുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇവിടെ വന്നപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലെന്ന കാരണം കാട്ടിയാണ് ആംബുലന്‍സില്‍ തന്നെ കിടത്തിയത്.

trivandrum, medical college ,denied to admit injured man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top