ജെഎൻയു; നജീബിന്റെ മാതാവിനെ പോലീസ് അറെസ്റ്റ് ചെയ്തു

najeeb's mother

ജെഎൻയുവിൽനിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ മാതാവിനെ പോലീസ് അറെസ്റ്റ് ചെയ്തു. ഇന്ത്യ ഗേറ്റിന് സമീപത്ത് വെച്ചാണ് പോലീസ് ഇവരെയും നജീബിന്റെ നിരോധാനത്തിൽ പ്രതിഷേധിച്ച ജെഎൻയു വിദ്യാർത്ഥികളെയും പോലീസ് അറെസ്റ്റ് ചെയ്തത്‌.

നടപടിയുടെ കാരണം ഇതുവരെയും പോലീസ് വ്യക്തമാക്കിയിട്ടില്ല. 23 ദിവസമായി കാണാതായ നജീബിനെ അന്വേഷിക്കുന്നതിൽ പോലീസും സർവ്വകലാശാല അധികൃതരും അലംഭാവം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top