വരുണുമായുള്ള വേര്‍പിരിയലിന്റെ കാരണം ഇതാണ്

ബിസിനസ്സുകാരനായ വരുണ്‍മാനിയയുമായുള്ള വേര്‍പിരിയലിനു കാരണം ഒടുവില്‍ പുറത്ത് വന്നു. തൃഷതന്നെയാണ് കാരണം വ്യക്തമാക്കിയത്. കൊടി സിനിമയുടെ വിജയാഘോഷ ചടങ്ങിനിടെയായിരുന്നു തൃഷയുടെ വെളിപ്പെടുത്തല്‍. വിവാഹത്തിന് ശേഷം അഭിനയ ജീവതം നിര്‍ത്തണമെന്ന് വരുണ്‍ ആവശ്യപ്പെട്ടതാണ് നിശ്ചയം വരെ കഴിഞ്ഞ ആ ബന്ധത്തില്‍ നിന്ന് പിന്മാറാനിടയാക്കിയത് എന്നായിരുന്നു തൃഷയുടെ വെളിപ്പെടുത്തല്‍. സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് ഞാന്‍, സഹനായികയുടെ വേഷം പോലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, സിനിമ ചെയ്ത് മരണമടയുകയാണ് തന്റെ ആഗ്രഹമെന്നും തൃഷ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരി 23നാണ് തൃഷയും വരുണും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ തീയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് കേട്ടത് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തകളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here