Advertisement

അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ആദ്യ ദൃശ്യങ്ങളെത്തി; തൃഷ അത്ഭുതത്തോടെ നോക്കുന്നത് ആരെ?

February 23, 2025
2 minutes Read

വിടാമുയർച്ചിക്ക് ശേഷം അജിത് ആരാധകർക്ക് തിയറ്ററുകളിൽ വിരുന്നൊരുക്കാൻ ആധിക് രവിചന്ദ്രൻ്റെ സംവിധാനത്തിൽ ഗുഡ് ബാഡ് അഗ്ലി. ചിത്രത്തിൽ നായികയായ ത്രിഷയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന 17 സെക്കൻഡ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ്.

രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ ഗുഡ് ബാഡ് അഗ്ലിയിൽ അവതരിപ്പിക്കുന്നത്. വിടാമുയർച്ചിയിലും അജിത്തിന്റെ നായികയായെത്തിയത് തൃഷ തന്നെയാണ്. അജിത്തിന്റെ കരിയറിലെ വേറിട്ടൊരു ചിത്രമായിരുന്നു വിടാമുയർച്ചിയെങ്കിലും മാസ്സ് രംഗങ്ങൾ പ്രതീക്ഷിച്ച വലിയൊരു വിഭാഗം ആരാധകർ നിരാശരായിരുന്നു.

ഗുഡ് ബാഡ് അഗ്ലിയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സ്റ്റെയർകേസ് ഇറങ്ങിവരുന്ന ആരെയോ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന തൃഷയെ കാണാം.

മങ്കാത്തയ്ക്ക് ശേഷം ഗുഡ് ബാഡ് അഗ്ലിയിലൂടെ അജിത് വീണ്ടും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റേതായി ഇതുവരെ റിലീസായ പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്ന് കാലഘട്ടങ്ങളിലായി പുരോഗമിക്കുന്ന കഥയിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിൽ അജിത്തിനെ കാണാൻ സാധിക്കും. മണിരത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ, ചിമ്പു തുടങ്ങിയവർ അഭിനയിക്കുന്ന തഗ് ലൈഫ് ആണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

Story Highlights : Ajith kumar’s good bad ugly’s glimpse is out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top