Advertisement

ബേബി മാളൂട്ടിയുടെ ” ആംഗ്യം” ; ചിത്രീകരണമാരംഭിച്ചു

1 day ago
2 minutes Read

നവാഗതനായ എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ആംഗ്യം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോടിൽ ആരംഭിച്ചു. ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ,കല്ല്യാണി,കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ,പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ,ജയേഷ്,ബിജോ കൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

പുരാതന കാലം മുതൽക്കേ മൂകാഭിനയം,മുദ്രാഭിനയം,വാജീയം എന്നിവ ഒത്തു ചേർന്ന വളരെ ശ്രേഷ്ഠമായ അനുഷ്ഠാന കലാരൂപമാണ് അംഗിലിയങ്കം കൂത്ത്.എന്നാൽ ഈ കലാരൂപത്തിന് വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ ലഭിക്കാതെ പോയി.
ഇതിന്റെ പശ്ചാത്തലത്തിൽ അംഗുലിയങ്കം കൂത്ത് കലയും ഇന്ത്യൻ ആംഗ്യ ഭാഷയും സമ്മേളിക്കുന്ന കഥാസഞ്ചാരമാണ് “ആംഗ്യം “സിനിമ.

Read Also: ‘പുതിയ പാട്ട് കേട്ടിരുന്നോ? ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുക’: വേടൻ

വാം ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിർവ്വഹിക്കുന്നു.കൈതപ്രം എഴുതിയ വരികൾക്ക് ദീപാങ്കുരൻ കൈതപ്രം സംഗീതം പകർന്ന് ഉണ്ണി മേനോൻ,വിനീത് ശ്രീനിവാസൻ,മീരാറാംമോഹൻ,ദിവ്യ എന്നിവർ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.എഡിറ്റർ-മാധവേന്ദ്ര.അസോസിയേറ്റ് ഡയറക്ടർ-പ്രതീഷ് സെബാൻ,കല-വേദാനന്ദ്,മേക്കപ്പ്-ലാൽ കരമന,വസ്ത്രാലങ്കാരം-സുരേന്ദ്രൻ, പുഷ്കരൻ അമ്പലപുഴ,അഖിൽ മഹേശ്വർ, പ്രൊഡക്ഷൻ മാനേജർ-പ്രദീപ് എസ് എൻ,ശ്യാം ഗോപി,പി ആർ ഒ-എ എസ് ദിനേശ്.

Story Highlights :Angyam movie shooting begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top