കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

കോതമംഗലം കൊലപാതകത്തിൽ പ്രതിയായ യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെയെന്ന് സംശയം. മുൻ കാമുകന്മാരെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം. അൻസിലിനെ വിളിച്ചുവരുത്തി വിഷം കൊടുത്തു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ.
വിഷം കഴിപ്പിച്ച ശേഷം അൻസിലിനോട് കൊല്ലുകയാണെന്ന് വെളിപ്പെടുത്തി. മൂന്ന് പേരെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടത് യുവതിയെ ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തതാണ്. മറ്റ് പേരെയും സമാനമായി കൊലപ്പെടുത്താനായിരുന്നു യുവതി പദ്ധതിയിട്ടത്. ഇതിൽ ഒരാൾ ജയിലിലും മറ്റൊരാൾ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു.
Read Also: സെബാസ്റ്റ്യന്റെ വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ; സീരിയല്‍ കില്ലിംഗിന്റെ സൂചനയോ?
അഞ്ച് എംഎൽ കളനാശിനിയാണ് അൻസിലിന്റെ ഉള്ളിൽ ചെന്നിട്ടുള്ളത്. വിഷം കൊടുത്ത ശേഷം പൊലീസിനെ വിളിച്ച് അറിയിച്ചതും യുവതിയായിരുന്നു. തന്റെ വീട്ടിൽ വന്ന് അൻസിൽ വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. തൊട്ടുപിന്നാലെ അൻസിൽ പൊലീസിനെ വിളിച്ച് യുവതി വിഷം നൽകി കൊലപ്പെടുത്താൻ നോക്കുന്നുവെന്ന് പറഞ്ഞു. തുടർന്നാണ് യുവതി കുടുങ്ങിയത്. അതേസമയം സിസിടിവി ഹാർഡ് ഡിസ്ക് അടക്കം യുവതി സംഭവ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ 29ന് വൈകീട്ടാണ് അൻസിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തുന്നത്. 30ന് പുലർച്ചെയോടെയാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്.
Story Highlights : Kothamangalam Murder case Ansil’s murder was premeditated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here