Advertisement

‘ഇനിയൊരു പഹൽഗാം ആവർത്തിക്കരുത്; തക്കതായ മറുപടി നൽകണം’; മുഖ്യമന്ത്രി

6 hours ago
2 minutes Read

പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയൊരു പഹൽഗാം ആവർത്തിക്കരുത്. കശ്മീരിലെ ജീവിതം ഇനിയും രക്തപങ്കിലമായി കൂടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം മനുഷ്യരാശിയോടുള്ള ആക്രമണമാണ്. ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ.രാമചന്ദ്രന്റെ മകൾ ആപത്ത് ഘട്ടത്തിൽ കാട്ടിയ ധൈര്യം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനാവിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങൾക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂർണ്ണതൃപ്തനെന്നും വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Read Also: നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘനം; പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ‌

പഹൽഗാം കൂട്ടക്കുരുതിക്ക് ശേഷം തുടർച്ചയായ ദിവസങ്ങളിൽ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ് പാകിസ്താൻ. തുടർച്ചയായ ആറാം രാത്രിയും നൗഷേര, സുന്ദർബാനി, അഖ്നൂർ സെക്ടറുകൾക്ക് നേരേയും പർഗ് വാൾ സെക്ടറിലുമുണ്ടായ കരാർ ലംഘനങ്ങൾ ഇന്ത്യൻ സേന കടുത്ത മറുപടി നൽകി.

Story Highlights : Don’t repeat Pahalgam again says CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top