Advertisement

പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ഹൊറർ കോമഡിയുമായി രാജാ സാബ് ; ടീസർ പുറത്ത്

2 days ago
4 minutes Read

ഇന്ത്യയിലെ ഏറ്റവും വലിയ ഹോറർ ഫാന്റസി ചിത്രമെന്ന പെരുമയുമായി റിലീസിനെത്തുന്ന പ്രഭാസിന്റെ ദി രാജാ സാബിന്റെ ടീസർ റിലീസ് ചെയ്തു. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കൽക്കി 2898 AD എന്ന ബ്ലോക്ക്ബസ്റ്റർ സയൻസ് ഫിക്ഷന് ശേഷം ഹൊറർ കോമഡി ജോണറിലൂടെയാണ് പ്രഭാസ് വീണ്ടുമെത്തുന്നതെന്നത് ശ്രദ്ധേയമാണ്. ചിത്രത്തിൽ പ്രഭാസ് രണ്ട വേഷങ്ങളിൽ എത്തുമെന്നാണ് ഇതുവരെ വന്ന പ്രമോഷണൽ മറ്റേറിയലുകൾ സൂചിപ്പിക്കുന്നത്. ടീസറിൽ താരത്തിന്റെ ആക്ഷനും നർമ്മമുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ വമ്പൻ പ്രൊഡക്ഷൻ സെറ്റുകളും, cgi ഉപയോഗിച്ച് സൃഷ്ട്ടിച്ച ഭയപ്പെടുത്തുന്ന രംഗംങ്ങളും ടീസറിൽ കാണാം. തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഹൊറർ ജോണറിലെ പതിവ് പ്രമേയമായ “A man in a haunted house” തന്നെയാണ് വിഷയമാക്കിയിരിക്കുന്നത്. ടിജി വിശ്വപ്രസാദ്‌ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കാർത്തിക്ക് പളനിയാണ്.

ഡിസംബർ അഞ്ചിന് റിലീസ് ചെയ്യുന്ന ദി രാജ സാബ് പ്രഭാസിന്റെ ഈ വർഷത്തെ ഏക റിലീസാണ്. അതിന് ശേഷം പ്രഭാസ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 AD യുടെ രണ്ടാം ഭാഗത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൽക്കിക്ക് ശേഷം പ്രശാന്ത് നീലിന്റെ സലാർ 2 വിലും പ്രഭാസ് അഭിനയിക്കും.

Story Highlights :Raja Saab with Prabhas a big budget horror comedy ; Teaser is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top