വിമാനത്തിൽ പാമ്പ്; പരിഭ്രാന്തി നിറഞ്ഞ 10 മിനിറ്റുകൾക്ക് ശേഷം വിമാനം താഴെയിറക്കി

മെക്‌സിക്കോയിലെ ഒരു കൊമേഴ്‌സ്യൽ വിമാനത്തിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. യാത്രക്കാരെ ഞെട്ടിച്ച് വിമാനത്തിന്റെ ക്യാബിന് മുകളിലെ ലഗേജുകൾക്കിടയിൽ നിന്ന് ഒരു പാമ്പ് പുറത്തേക്ക് ചാടിയത് പെട്ടെന്നായിരുന്നു.
ഗേജ് ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്ന പാമ്പ് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നത് കണ്ട് യാത്രക്കാർ പരിഭ്രാന്തരായി. തലയ്ക്ക് മുകളിലുള്ള ലഗ്ഗേജ് കമ്പാർട്ട്‌മെന്റിൽ നിന്നും പാമ്പ് താഴേക്ക് ചാടുന്നതിന് മുമ്പ് അവിടെയിരുന്ന യാത്രികർ പെട്ടെന്ന് ഓടി മാറുകയായിരുന്നു.
പരിഭ്രാന്തിക്കിടയിൽ നിലത്തേക്ക് വീണ പാമ്പിനെ യാത്രക്കാർ വിമാന ജീവനക്കാർ നൽകിയ ബ്ലാങ്കെറ്റിൽ പൊതിഞ്ഞു. 10 മിനിറ്റുകൾക്കകം വിമാനം മെക്‌സിക്കോ നഗരത്തിൽ വീണ്ടും ഇറക്കുകയായിരുന്നു. ശേഷം മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ വിമാനത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഇതിനിടെ യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സാമുവൽ ജാക്ക്‌സൺ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘സ്‌നേക്ക്‌സ് ഓൺ ദ പ്ലെയിൻ’ എന്ന 2006 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു മെക്‌സിക്കൻ വിമാനത്തിലെ രംഗങ്ങൾ. ചിത്രത്തിൽ ഒരു പറ്റം പാമ്പുകളായിരുന്നുവെങ്കിൽ ഇവിടെ 3 അടി നീളം വരുന്ന ഒരു പാമ്പായിരുന്നു എന്ന് മാത്രം.
snake on plane, mexican flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here