സംപ്രേഷണ വിലക്ക്; എൻഡിടിവി ഇന്ത്യയുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

NDTV India

ചാനൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിയ്‌ക്കെതിരെ എൻഡിടിവി ഇന്ത്യ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ എ കെ സിക്കിറി, എം വിരമണ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

എൻഡിടിവി ഇന്ത്യ പ്രക്ഷേപണം നടത്തുന്നത് വിലക്കുന്ന ഉത്തരവ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ മരവിപ്പിച്ചിരുന്നു. എൻഡിടിവി മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യനായിഡുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top