ആഭ്യന്തര റൂട്ടുകളില്‍ അധിക നികുതി: വിമാനയാത്രാ നിരക്ക് കൂടും

ഇന്ത്യയില്‍ വിമാന യാത്രാ നിരക്കുകള്‍ കൂടും. ആഭ്യന്തര റൂട്ടുകളില്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിനാലാണിത്. കേന്ദ്ര സര്‍ക്കാറാണ് വിമാനങ്ങള്‍ക്ക് അധിക നികുതി ഈടാക്കാന്‍ തീരുമാനം എടുത്തത്. ഡിസംബര്‍ ഒന്നുമുതലാണ് പുതിയ നികുതി പ്രാബല്യത്തില്‍ വരിക. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ് ഇൗ തുക വിനിയോഗിക്കുക.
മൂന്ന് കാറ്റഗറിയിലായാണ് പുതിയ നികുതി സർക്കാർ ചുമത്തുക. 1000 കിലോമീറ്റർ വരെയുളള റൂട്ടുകളിൽ 7500 രൂപയും, 1500 കിലോ മീറ്ററിന് 8000 രൂപയും അതിനു മുകളിൽ 8500 രൂപയും വിമാന കമ്പനികൾ അധിക നികുതി നൽകേണ്ടി വരും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News