എടിഎം ഇടപാടുകളിൽ ഇളവ്

ഡിസംബർ 30 വരെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾക്ക് എടിഎം ചാർജ് ഈടാക്കില്ല. റിസർവ്വ് ബാങ്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് എടിഎം ചാർജ് ഈടാക്കുന്നത് ഒഴിവാക്കാൻ തീരുമാനം. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽനിന്നും പണം പിൻവലിക്കാം. ഡിസംബർ 30വരെ എത്ര ഇടപാട് നടത്തിയാലും ചാർജ് ഈടാക്കരുതെന്നാണ് റിസർവ്വ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്.
2014 ൽ ഏർപ്പെടുത്തിയ നിയന്ത്രണവും എടുത്തുകളഞ്ഞതായി ആർബിഐ അറിയിച്ചു. നിലവിൽ ഒരു ബാങ്കിൽ അക്കൗണ്ട് ഉള്ള വ്യക്തിയ്ക്ക് മറ്റൊരു ബാങ്ക് എടിഎമ്മിൽനിന്ന് മൂന്നിൽ കൂടുതൽ തവണ സൗജന്യമായി പണം പിൻവലിക്കാനാകില്ല. ഈ നിയന്ത്രണവും താൽക്കാലികമായി എടുത്ത് കളഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here