കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1,350 കോടിയുടെ സാമ്പത്തിക സഹായം

kochi metro

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 1,350 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുടെ അംഗീകാരം ലഭിച്ചു. കാക്കനാട്ടേക്കാണ് മെട്രോയുടെ രണ്ടാം ഘട്ടം. നഗര നവീകരണ പദ്ധതികള്‍ക്ക് കൂടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. 1.35ശതമാനം പലിശയില്‍ 25വര്‍ഷത്തേക്കാണ് വായ്പ. പ്രത്യേക പരിഗണനനല്‍കിയാണ് കൊച്ചി മെട്രോയ്ക്ക് വായ്പാ കാലവധി നീട്ടിയിരിക്കുന്നത്. 2,100കോടി രൂപ മുതല്‍ മുടക്കിലാണ് കാക്കനാടേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്നത്. ഒപ്പം 161കോടി രൂപ ചെലവില്‍ നഗരവികസന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

kochi metro second phase

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top