അമ്മയെ ക്യൂ നിർത്തി മോഡി രാഷ്ട്രീയം കളിക്കുന്നു: കെജ്രിവാൾ

നോട്ട് പിൻവലിച്ചതോടെ ബാങ്കുകളിൽ ആളുകൾ ക്യൂ നിന്ന് പണം വാങ്ങുകയാണ്. ഈ സാഹചര്യത്തിൽ അമ്മയെ ക്യൂ നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
मोदीजी ने राजनीति के लिए माँ को लाइन में लगा ठीक नहीं किया। कभी लाइन में लगना हो तो मैं ख़ुद लाइन में लगूँगा, माँ को लाइन में नहीं लगाउँगा pic.twitter.com/wEO1TYATO7
— Arvind Kejriwal (@ArvindKejriwal) 15 November 2016
നിലവിലെ സാഹചര്യം മനസ്സിലാക്കാൻ അമ്മയെ ക്യൂ നിർത്തിയിട്ട് കാര്യമില്ല. സ്വയം ക്യൂ നിന്ന് മനസ്സിലാക്കണമെന്നും കെജ്രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു. നോട്ട് പിൻവലിക്കൽ നടപടി ഗൗരവകരമായ പ്രശ്‌നമാണെന്നും ഇത് ജനങ്ങളെ ഭിക്ഷക്കാരാക്കിയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here