ബഹ്റിനില്‍ 45 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് പുലിമുരുകന്‍ റെക്കോഡിലേക്ക്!

pulimurukan bahrian show
 റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്‍റെ പുലിമുരുകന് മറ്റൊരു റെക്കോർഡ് കൂടി. 45 മണിക്കൂര്‍ തുടര്‍ച്ചയായി ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമ എന്ന റെക്കോർഡ്  ആണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ബഹ്റിനിലെ അല്‍ ഹംര സിനിമ തിയേറ്ററില്‍  നവംബര്‍ മൂന്നിന് രാവിലെ ഒമ്പത് മണി മുതല്‍ നവംബര്‍ അഞ്ചിന്  രാവിലെ മൂന്ന് മണി വരെയാണ് തുടര്‍ച്ചയായി 45  മണിക്കൂര്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചത്.   3 മണിക്കൂര്‍ ഇടവിട്ടായിരുന്നു ഓരോ പ്രദര്‍ശനവും.
നവംബര്‍ മൂന്നിന് ഒമ്പത് മണിക്ക് തുടങ്ങിയ പ്രദര്‍ശനം  9AM, 12PM, 3PM, 6PM, 9PM വരെയും നവംബര്‍ നാലിന്  12AM, 3AM, 6AM, 9AM, 12PM, 3PM, 6PM, 9PM എന്നിങ്ങനെ എട്ട് ഷോയും നവംബര്‍ അഞ്ചിന്  രാത്രി 12നും പുലര്‍ച്ചെ മൂന്ന് മണിക്കും രണ്ട് ഷോയും അടക്കം മൊത്തം 15 പ്രദര്‍ശനങ്ങള്‍ ആണ് ഇടവേളയില്ലാതെ തുടര്‍ച്ചയായി  നടന്നത്.
ഇതില്‍ നവംബര്‍ 3 നു വൈകിട്ട് 9 മണിക്കും 12  മണിക്കും ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ സ്പെഷ്യല്‍ ഷോയായിരുന്നു. ഈ ഷോ
 കാണാന്‍ ബഹ്‌റൈന്‍ ആരാധകരോടൊപ്പം പുലിമുരുകന്‍ സംവിധായകന്‍ “വൈശാഖും ” ഉണ്ടായിരുന്നു. രണ്ടാം വാരത്തിലും ഹൗസ് ഫുള്‍ ആയാണ് ബഹ്‌റൈന്‍ അല്‍ ഹംര യില്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

pulimurukan Bahrain show

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top