70 ലക്ഷം രൂപയുമായി ഡോക്ടര്‍ പിടിയില്‍

70 ലക്ഷം രൂപയുടെ നൂറുരൂപാ നോട്ട് കെട്ടുകളുമായി ഡോക്ടര്‍ പിടിയില്‍. ഡല്‍ഹിയിലെ പഹാഗഞ്ജിലെ ശിശുരോഗവിദഗ്ധനായ നല്ലനാണ് പോലീസ് പിടിയിലായത്. നോട്ടുകെട്ടുകള്‍ കാറില്‍ അടുക്കി വച്ച് കൊണ്ടിരിക്കുന്നത് കണ്ട ആള് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സുഹൃത്ത് സൂക്ഷിക്കാന്‍ തന്ന പണമാണെന്നും അത് തിരിച്ച് നല്കാന് പോകുകയാണെന്നുമാണ് പോലീസിനോട് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ആദായനികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here