സച്ചിൻ ദത്തെടുത്ത ഗ്രാമത്തിന്റെ രൂപം ഇന്ന് ഇങ്ങനെയാണ്

ഫീൽഡിന് അകത്തും പുറത്തും ജനഹൃദയങ്ങൾ കീഴടക്കിയ ഒരാളെയുള്ളു…. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ. സ്വന്തം ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥ കണ്ടു പഠിക്കേണ്ട ഒന്നാണ്.
രാജ്യസഭ എംപിയും കൂടിയായ സച്ചിൻ തെൻഡുൽക്കർ പ്രധാന മന്ത്രി നരേന്ദ്ര മോഡി രൂപം കൊടുത്ത സൻസാദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി 2014 ൽ ആന്ദ്ര പ്രദേശിലെ പുട്ടംരാജു കൺഡ്രിഗ എന്ന ഗ്രാമം ദത്തെടുത്തിരുന്നു.
It has been two years since Sansad Adarsh Gram Yojana was launched by @PMOIndia Shri @narendramodi, focusing on development in villages. pic.twitter.com/NB6Np39lXT
— sachin tendulkar (@sachin_rt) November 16, 2016
ഇന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഈ ഗ്രാമം വളരെയേറെ മാറിപ്പോയിരിക്കുന്നു. രണ്ട് വർഷങ്ങൾക്കു മുമ്പ് സച്ചിൻ ദത്തെടുത്ത ഗ്രാമമേ അല്ല ഇന്ന് പുട്ടംരാജു കൺഡ്രിഗ. മൺ പാതകൾക്ക് പകരം കോൺക്രീറ്റ് റോഡുകൾ, മലിനജലം ഒഴുകാൻ അണ്ടർ ഗ്രൗണ്ട് സീവേജ് നെറ്റ്വർക്ക്, 24 മണിക്കൂറും വെള്ളവും വെളിച്ചവും, പ്ലേ ഗ്രൗണ്ട്, കമ്മ്യൂണിറ്റ് ഹോൾ അങ്ങനെ നീളുന്നു പട്ടിക.
ഗ്രാമം സന്ദർശിക്കുക മാത്രമല്ല, ഗ്രാമവാസികളുമായി സംസാരിക്കുകയും, പുതുതായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു അദ്ദേഹം. കുട്ടികൾക്ക് അവിടെവെച്ച് ക്രിക്കറ്റ് ബാറ്റുകളും, സ്‌പോർട്ട്‌സ് കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു അദ്ദേഹം.
മുമ്പ് വെളിച്ചം കടന്നു ചെല്ലാത്ത, കുടിക്കാൻ ശുദ്ധജലം പോലുമില്ലാത്ത ഗ്രമമായിരുന്നു പുട്ടംരാജു കൺഡ്രിഗ. എംപി ഫണ്ടിൽ നിന്നും 2.79 കോഡി രൂപ ചിലവഴിച്ചാണ് സച്ചിൻ ഈ ഗ്രാമത്തിന്റെ മുഖം മാറ്റിയത്. ഇതിന് പുറമേ സർക്കാർ അനുവദിച്ച 3 കോടി രൂപയും ഗ്രാമ വികസനത്തിനായി സച്ചിൻ ഉപയോഗിച്ചിരുന്നു.
village adopted by sachin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here