ഗുസ്തി താരം ഗീത ഫോഗാട്ടിന്റെ വിവാഹ ചടങ്ങിന്റെ മേൽനോട്ടം വഹിച്ച് ആമിർ ഖാൻ

നവംബർ 20 മഹാവിർ സിങ്ങിനും കുടുംബത്തിനും മറക്കാനാവാത്ത ദിവസമായിരുന്നു. മഹാവിർ സിങ്ങിന്റെ മകളും ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വനിത ഗുസ്തി താരവുമായ ഗീത ഫോഗാട്ടിന്റെ വിവാഹമായിരുന്നു അന്ന്. വിവാഹത്തിന് എത്തിയ അതിഥികളെ വരവേൽക്കാൻ നിന്നതോ ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ.
ആമിർ ഖാന്റെ ‘ദംഗൽ’ എന്ന പുതു ചിത്രം മഹാവിർ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. ഗുസ്തി താരമായിരുന്ന മഹാവിർ സിങ്ങ് തന്റെ മക്കളെയും ഗുസ്തി താരമാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മഹാവിർ സിങ്ങായി ആമിർ ഖാൻ വേഷമിട്ടപ്പോൾ, ഗീത ഫോഗാട്ടായി ഫാത്തിമ സന ഷെയ്ക്കും , സഹോദരി ബബിത ഫോഗാട്ടായി സാന്യ മൽഹോത്രയുമാണ് വേഷമിട്ടത്. മഹാവിർ സിങ്ങ് തന്നെയാണ് കുട്ടികളെ ഗുസ്തി മത്സരങ്ങൾക്കായി പരിശീലിപ്പിക്കുന്നതും. ഗീതയും ബബിതയും 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയിരുന്നു.
‘ദംഗൽ’ കുടുംബം ഒന്നടങ്കമാണ് ഗീതയുടെ വിവാഹത്തിന് എത്തിയത്. ഗീതയ്ക്കുള്ള വിവാഹ വസ്ത്രവും, ഫോഗാട്ട് കുടുംബത്തിനും, വരൻ പവൻ കുമാറിനും (ഗുസ്തി താരം) കുടുംബത്തിനുമുള്ള വസ്ത്രങ്ങളും ആമിർ ഖാൻ സമ്മാനിച്ചു.
എന്നാൽ വിവാഹ വസ്ത്രം ഗീത സ്നേഹത്തോടെ നിരസിച്ചു. ആമിർ ചടങ്ങിൽ പങ്കെടുത്തതാണ് ഏറ്റവും വലിയ സമ്മാനം എന്ന് ഗീത പറയുന്നു.
ഡിസംബർ 23 ന് ദംഗൽ തിയറ്ററുകളിൽ എത്തും.
aamir khan spotted at geeta phagot wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here