ആറ് വർഷങ്ങൾക്ക് മുമ്പ് അഭിനയം നിറുത്താനുള്ള കാരണം വെളിപ്പെടുത്തി ആൻ മാത്യൂസ്

ഐതീഹ്യവും യാഥാർത്ഥ്യവും ഇഴചേർന്ന അസാധാരണവും നിഗൂഡവുമായ കഥയുമായി ഫ്‌ളവേഴ്‌സ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് എത്തിക്കുന്ന പുതു പരമ്പരയാണ് മഞ്ഞൾ പ്രസാദം. മഞ്ഞൾ പ്രസാദത്തിലെ നായിക വൈഷ്ണവിയായി വേഷമിടുന്നത് പ്രവാസി മലയാളിയായ ആൻ മാത്യൂസാണ്.
സീരിയൽ രംഗത്ത് ഇതാദ്യമാണെങ്കിലും ടെലിവിഷൻ രംഗത്തെ പുതുമുഖമല്ല ആൻ. ആനിന്റെ വിശേഷങ്ങളിലേക്ക്…..
മഞ്ഞൾ പ്രസാദത്തിൽ എത്തിയത്
മഞ്ഞൾ പ്രസാദം എന്ന സീരിയലിന്റെ കാസ്റ്റിങ്ങ് കോർഡിനേറ്റർ ഷാജിയാണ് എന്നെ സീരിയലിന്റെ ഡയറക്ടർ പ്രദീപ് മാധവന് സജസ്റ്റ് ചെയ്യുന്നത്. അതിന് ശേഷം ക്യാമറ ടെസ്റ്റുണ്ടായിരുന്നു. പിന്നീടാണ് സെലക്ടാക്കിയത്.
സീരിയലിൽ സെലക്ടായപ്പോൾ എന്ത് തോന്നി
ഭയങ്കര സന്തോഷമായി. വിചാരിച്ചിരുന്നില്ല എന്റെ കരിയറിൽ ഇത്ര വലിയ ഒരു ബ്രേക്ക് ലഭിക്കുമെന്ന്.
മഞ്ഞൾ പ്രസാദം സെറ്റിലെ വിശേഷം
ആദ്യമായി ഷൂട്ട് ചെയ്തത് പ്രമോ സോങ്ങ് ആയിരുന്നു. ആദ്യമായി ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ ടെൻഷൻ ക്രൂ എനിക്ക് തന്നിട്ടില്ല. എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. അതുകൊണ്ട് തന്നെ പേടിയോന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങ് ഇടവേളകളിൽ , അഭിനേതാക്കൾ മാത്രമല്ല, ടെക്‌നിക്കൽ ടീം, പ്രൊഡക്ഷൻ എന്നിങ്ങനെ ക്രൂ മുഴുവൻ ഒരുമിച്ചിരുന്ന് സംസാരവും, ചിരിയും, കളിയുമൊക്കെ ഉണ്ടാവും. ഷൂട്ടിൽ ഉടനീളം നല്ല പ്ലെസന്റ് അറ്റ്‌മോസ്ഫിയറായിരുന്നു.
നാഗമഠവുമായി ബന്ധപ്പെട്ടുള്ള ഷൂട്ട് ആയിരുന്നല്ലോ…പേടിച്ചിരുന്നോ സർപ്പക്കാവിലെ ചിത്രീകരണത്തിനിടെ ?
പേടി ഉണ്ടായിരുന്നില്ല. നല്ല രസമായിട്ടാണ് എനിക്ക് തോന്നിയത്. പാമ്പിനെ എങ്ങനെ പിടിക്കണം എന്നൊക്കെ പാമ്പിനെ കൊണ്ടുവന്നയാൾ പറഞ്ഞു തന്നിരുന്നു. അതു കൊണ്ട് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല.
സീരിയലിൽ ആദ്യമാണെങ്കിലും ടെലിവിഷൻ സ്‌ക്രീനുകൾക്ക് പരിചിതമാണല്ലോ….
അതെ. ഞാൻ പരസ്യ ചിത്രങ്ങളിലും, ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആറ് വർഷങ്ങൾക്ക് മുമ്പാണ് ഇത്. ചെമ്മണ്ണൂർ അക്കാഡമിയുടേതായിരുന്നു ആദ്യ പരസ്യ ചിത്രം. പിന്നീട് കെപിആർ വെളിച്ചെണ്ണ, കിംസ് അങ്ങനെ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദുബായിൽ കുറച്ച് സ്റ്റേജ് ഷോകളിലും ഞാൻ
അവതാരകയായിട്ടുണ്ട്.
ആറ് വർഷങ്ങൾക്ക് ശേഷം മിനി സ്‌ക്രീനിൽ തിരിച്ചെത്തിയിരിക്കുകയാണ് ആൻ. ഒരു ശക്തമായ കഥയിലൂടെയോ കഥാപാത്രത്തിലൂടെയോ മാത്രമേ തിരിച്ചു വരവുകൾ സംഭവിക്കാറുള്ളു ….അത്തരത്തിൽ എന്താണ് മഞ്ഞൾ പ്രസാദത്തിൽ ഉള്ളത് ??
മഞ്ഞൾ പ്രസാദത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾതന്നെ എനിക്ക് ഇഷ്ടപ്പെട്ടു. മറ്റ് ക്ലീഷേ സീരിയൽ പോലെ അമിത വികാരങ്ങളും, കണ്ണീരും, സെന്റിമന്റ്‌സും ഒന്നും ഈ സീരിയലിൽ ഇല്ല. ഒരു സിനിമ പോലെയാണ് മഞ്ഞൾ പ്രസാദത്തിന്റെ ഓരോ സീനും. ഓരോ എപ്പിസോഡും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. അടുത്തതെന്ത് എന്ന ക്യൂരിയോസിറ്റി ഓരോ എപ്പിസോഡിന്റെ അവസാനവും നിലനിറുത്തിയാണ് സംവിധായകൻ സീരിയൽ ഒരുക്കിയിരിക്കുന്നത്.
കുടുംബത്തിൽ നിന്നുമുള്ള സപ്പോർട്ട്
എന്റെ വീട് കട്ടപ്പനയിലാണ്. വീട്ടിൽ അച്ഛൻ, അമ്മ , മൂന്ന് സഹോദരിമാർ. ഞാൻ വിവാഹം കഴിഞ്ഞ് ഭർത്താവുമായി ദുബായിൽ സെറ്റിൽഡാണ്.
എന്റെ കുടുംബത്തിൽ ആർക്കും താൽപര്യമില്ല ഞാൻ അഭിനയരംഗത്ത് നിൽക്കുന്നത്. അതുകൊണ്ടാണ് ആറ് വർഷങ്ങൾക്ക് മുമ്പ് ഞാൻ അഭിനയം നിറുത്തിയത്. പക്ഷേ എന്റെ ഭർത്താവും കുടുംബവും നല്ല സപ്പോർട്ടാണ്. അതു കൊണ്ടാണ് ഞാൻ മഞ്ഞൾ പ്രസാദത്തിലൂടെ തിരിച്ചുവന്നത്.
സിനിമ….
രാജീവ് നാഥ് സംവിധാനം ചെയ്ത പൂട്ട് എന്ന ചിത്രമാണ് എന്റെ പുതിയ സിനിമ. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. ഇനിയും സിനിമയിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വന്നാൽ ഞാൻ സ്വീകരിക്കും.
ടെലിവിഷൻ രംഗത്ത് ഇത്രയേറെ എഫക്ട്‌സുകളുമായി ഒരു സീരിയൽ ഇതാദ്യമായിരിക്കും. നവംബർ 28 തിങ്ങളാഴ്ച്ച പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങും.
interview with ann mathews manjal prasadam fame
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here