ലെനോവോ വൈബ് കെ 6 പവർ ഇന്ത്യൻ വിപണിയിൽ

ലെനോവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ലെനോവോ വൈബ് കെ 6 പവർ ഇന്ത്യൻ വിപണിയിൽ എത്തുന്നു. നിരവധി സവിശേഷതകൾ ഉള്ള ഈ ഫോൺ മറ്റു സ്മാർട്ട് ഫോണുകളുടെ വിപണിക്ക് കുറച്ചു നാളുകളിലേക്കെങ്കിലും സാരമായ ക്ഷതം എൽപ്പിക്കും എന്ന് ഗാഡ്ജറ്റ് ഗുരുക്കന്മാർ അഭിപ്രായപ്പെടുന്നു.
5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 1920×1090 പിക്‌സൽ റെസലൂഷൻ ആണ് കെ6 ഇന് നൽകിയിരിക്കുന്നത്. 2 ജിബി റാം ഫോണിൽ, 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജും, 3 ജിബി റാം ഫോണിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജുമാണ് ഉള്ളത്. 13 മെഗാപിക്‌സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്‌സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000ാഅവ ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ആൻഡ്രോയിഡിന്റെ 6.0 മാർഷ്‌മെല്ലോയാണ് കെ6 ന്റെ ഓപറേറ്റിങ്ങ് സിസ്റ്റം.
Lenovo vibe k6 to launch in Indian market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here