ഇതുപോലെ നിങ്ങൾക്കും വരുമോ ജിയോ ബിൽ ?!

അടുത്തിടെയായി സോഷ്യൽ മീഡിയയിലും, വാട്ട്‌സാപ്പ് ഗ്രൂപ്പിലും പ്രചരിച്ചിരുന്ന ഒന്നാണ് ജിയോ ബിൽ. ഫ്രീ എന്ന് കരുതി നിർലോഭം ഉപയോഗിച്ചിരുന്ന ഡാറ്റയുടെയും, വോയിസ് കോളിന്റെയും അടക്കമുള്ള സേവനങ്ങളുടെ ബില്ല് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഉപഭോക്താക്കൾ ഞെട്ടി. 27,718.50 രൂപയായിരുന്നു ബിൽ തുക…. !!
അയിനുദ്ദീൻ മോന്താൽ എന്ന വ്യക്തിക്ക് ജിയോ അധികൃതർ അയച്ചു എന്ന പേരിൽ പ്രചരിക്കുന്ന ബില്ലാണ് ജിയോ ഇുഭോക്താക്കളെ ആശങ്കയിലാക്കിയത്. ഇതോടെ നിരവധി പേർ റിലയൻസിന്റെ സെന്ററുകളിൽ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ചെന്നിരുന്നു.
എന്നാൽ ഈ ബില്ല് കെട്ടിച്ചമച്ചതാണെന്നും, ഡിസംബർ 31 വരെ ജിയോ സേവനം സൗജന്യമാണെന്നും റിലയൻസ് അധികൃതർ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്.
മൊബൈൽ ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ട് സെപ്തംബർ 5 മുതലാണ് ജിയോയുടെ വെൽക്കം ഓഫർ റിലയൻസ് കമ്പനി പുറത്തു വിട്ടത്. അൺലിമിറ്റഡ് ഡാറ്റയും, വോയിസ് കോളും സൗജന്യമായി നൽകിയ റിലയൻസിന്റെ ഈ നീക്കത്തെ വാഴ്ത്തി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
മാർച്ച് 2017 വരെ ജിയോ വെൽക്കം ഓഫറിന്റെ കാലാവധി നീട്ടും എന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ഡിസംബർ 28 ന് റിലയൻസ് ഒരു വമ്പൻ വാർത്ത പുറത്തു വിടും എന്ന അറിയിച്ചത് ഉപഭോക്താക്കളിൽ പ്രതീക്ഷ നിറക്കുന്നു.
the truth behind jio bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here