ക്യൂബയെ ചെങ്കടലാക്കിയ ചുവന്ന സൂര്യൻ

ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് വിപ്ലവ സൂര്യൻ മറഞ്ഞിരിക്കുന്നു. ഫിദൽ കാസ്‌ട്രോ അന്തരിച്ചെന്ന വാർത്ത കേട്ടവരെല്ലാം ഒന്ന് ഞെട്ടിയിരിക്കാം. തൊണ്ണൂറ് വയസ്സായിട്ടും ആ വിപ്ലവ വീര്യത്തിന് ജനങ്ങളുടെ മനസ്സിൽ ഇന്നും യുവത്വമാണ്. ഫിദൽ കാസ്‌ട്രോയ്ക്ക് മരണമില്ലെന്ന് തന്നെയാകണം അവരെല്ലാം വിശ്വസിച്ചിട്ടുണ്ടാകുക. ഒന്ന് ഉറപ്പ് ഇവരുടെയെല്ലാം മനസ്സിൽ ക്യൂബൻ വിപ്ലവ നേതാവിന് മരണമില്ല.
ലോക പോലീസായ അമേരിക്കയെ വിറപ്പിച്ച ക്യൂബയെ ഭരിക്കാൻ, ആറ് തവണയാണ് രാജ്യം കാസ്‌ട്രോയെ തെരഞ്ഞെടുത്തത്. ഒടുവിൽ ഒരു അമേരിക്കൻ പ്രസിഡന്റ് ക്യൂബ സന്ദർശിക്കാനെത്തിയപ്പോൾ ക്യൂബയ്ക്ക് അമേരിക്കയുടെ പാരിതോഷികം ആവശ്യമില്ലെന്ന് വിളിച്ച് പറഞ്ഞ ആ പോരാട്ട വീര്യത്തിന് നവതിയിലും കുറവു വന്നിട്ടുണ്ടായിരുന്നില്ല.
2008 ൽ തന്റെ എല്ലാ പദവികളിൽനിന്നും വിരമിക്കുകയാണെന്ന് ദേശീയ കമ്മിറ്റിയിൽ കാസ്‌ട്രോ പ്രഖ്യാപിച്ചു. കാസ്‌ട്രോയുടെ പിൻഗാമിയായി സഹോദരൻ റൗൾ കാസ്‌ട്രോ തെരഞ്ഞെടുക്കപ്പെട്ടു.
fidel castro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here