വിമർശകരോട് കുഞ്ചാക്കോ ബോബന് പറയാനുള്ളത്

മലയാള സിനിമ താരം ദിലീപും, നടി കാവ്യാ മാധവനും വിവാഹിതരായതിനെ തുടർന്ന് ഇരുവരെയും ആശംസിച്ച കുഞ്ചാക്കോ ബോബനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. താരം തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിന് താഴെയാണ് വിമർശകർ മഞ്ചുവാര്യറെ പിൻതുണച്ചു കൊണ്ട് കമന്റിട്ടത്.
മഞ്ജുചേച്ചിയുടെ കണ്ണുനീര് വീണ് നനഞ്ഞ ജീവിതത്തിന് മനസ്സറിഞ്ഞ് ആശംസകൾ നേരാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു ചാക്കോച്ചനോടുള്ള ആരാധകരുടെ ചോദ്യം.
ഇതേ തുടർന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. താൻ ദിലീപിനെയും കാവ്യാമാധവനെയും ആശംസിച്ച് പോസ്റ്റിട്ടത് പലരും തെറ്റായി വ്യാഖ്യാനിക്കുകയും, വളച്ചൊടിക്കുകയും ചെയ്തതിൽ ദു:ഖം ഉണ്ടെന്നും, താൻ എന്താണ് പറഞ്ഞതെന്ന് മഞ്ജു ഒഴികെ ബാക്കി ആരെയും ബോധിപ്പിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പോസ്റ്റിൽ പറയുന്നു.
മഞ്ചുവിന്റെ തിരിച്ചു വരവിന്റെ സമയത്ത് താൻ മഞ്ചുവിനെ എത്രത്തോളം പിന്തുണ നൽകിയിട്ടുണ്ടെന്ന് മഞ്ചുവിന് അറിയാമെന്നും ചാക്കോച്ചൻ കൂട്ടിച്ചേർക്കുന്നു.
kunjacko boban slams criticizers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here