കൊച്ചിയില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘം പിടിയില്‍

കൊച്ചിയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം പിടിയില്‍. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവരെ പിടികൂടിയത്. ഭിക്ഷയാചിക്കാനെന്ന വ്യാജേന എത്തിയ ആന്ധ്ര സ്വദേശികളാണ് പിടിയിലായിരിക്കുന്നത്.രാവിലെ എട്ടരയോടെ തോപ്പുംപടിയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം.
റോഡില്‍ നിന്ന കുട്ടിയെയാണ് ഇവര്‍ പിടികൂടാന്‍ ശ്രമിച്ചത്. ഇത് കണ്ട തൊഴിലാളികള്‍ ഓടിയെത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇരുവഴിയ്ക്ക് ഓടിയ കഇവരെ പിന്നാലെ ഓടിയെത്തിയ തൊഴിലാളികള്‍ തടഞ്ഞ് വച്ച ശേഷം പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്ര സ്വദേശിയായ സ്ത്രീയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജംഗോളി എന്ന സ്ത്രീയെയാണ് പിടികൂടിയത്. തങ്ങള്‍ നഗര്‍, എം.എല്‍.എ റോഡ്, ചുള്ളിക്കല്‍ ,മട്ടാഞ്ചേരി, ചിത്തുപറമ്പ്, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ നിന്നായി കുട്ടികളെ തട്ടികൊണ്ട് പോകാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അഞ്ച് കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Child kidnap, kochi, andra pradesh, ladies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here