‘മിറാഷ്’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച “ഇള വേനൽ പൂവേ ചെറു മൗനകൂടെ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന
” മിറാഷ് ” എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. മുകേഷ് ആർ മേത്ത, ജതിൻ എം സെഥി, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
അപർണ ആർ തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചന-വിനായക് ശശികുമാർ,
സംഗീതം-വിഷ്ണു ശ്യാം,എഡിറ്റർ-വി.എസ്. വിനായക്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കറ്റിന ജീത്തു, കൺട്രോളർ-പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈനർ- ലിൻ്റ ജീത്തു,മേക്കപ്പ്-അമൽ ചന്ദ്രൻ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് രാമചന്ദ്രൻ,
വിഎഫ്എക്സ്-ടോണി മാഗ്മിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹസ്മീർ നേമം, രോഹിത് കിഷോർ.
Story Highlights :The video song of the film ‘Mirage’ has been released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here