ഒരു രാജാവുണ്ടാക്കിയ ചായ; നോട്ട് നിരോധനത്തിനെതിരെ ഊരാളികൾ

നോട്ട് നിരോധനത്തോടെ തെരുവിലായവരുടെ ശബ്ദമാകുകയാണ് ഊരാളി ബാന്റിന്റെ പുതിയ പാട്ട്. 500, 1000 നോട്ടുകൾ പിൻവലിക്കപ്പെട്ടതോടെ ജനങ്ങൾ എടിഎമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ ക്യൂ നിന്ന് മടുക്കുന്ന പൊതുജനങ്ങളും അവരുടെ ദുരിതവും ആക്ഷേപഹാസ്യ രൂപത്തിൽ പാടുകയാണ് ഊരാളിക്കൂട്ടം.
ഉള്ളത്കൂട്ടിയൊരുക്കി ഒരു ഇല്ലാപ്പാട്ട് എന്ന ടൈറ്റിലൂടെ ദിവസങ്ങൾക്ക് മുമ്പാണ് പാട്ട് യൂട്യൂബിൽ പബ്ലിഷ് ചെയ്തത്. ഊരാളികളിലൊരാളായ ഷാജി എഴുതിയ വരികൾ മാർട്ടിൻ ആണ് പാടിയിരിക്കുന്നത്.
പാട്ട് പ്രതിരോധമാകുന്നതിന്റെ തെളിവുകളാണ് ഈ വരികൾ
“പണ്ടൊരു രാവിൽ പൗരരുറങ്ങേ
പുലർന്നതേ്രത സ്വാതന്ത്ര്യം
ഇന്നൊരു രാവിൽ ഉറക്കം ഞെട്ടി
പൗരൻ തെരുവിൽ വെയിലത്തായി”
വരികളിൽ നമ്മൾ കിതച്ച് പിന്നോട്ടായാലെന്താ, നമ്മുടെ രാജ്യം കുതിച്ച് മുന്നിൽ പോകണ കണ്ടാ എന്ന് തുടങ്ങുന്ന വരികൾ ജനങ്ങളെ ഈ പ്രതിസന്ധി എങ്ങനെ ബാധിച്ചു എന്നതിന്റെ തെളിവാകുകയാണ്.
oorali tea time song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here