Advertisement

ജയലളിതയ്ക്ക് ശസ്ത്രക്രിയ നടന്നു ; ആരോഗ്യനിലയിൽ നേരിയ പുരോഗതി

December 5, 2016
Google News 0 minutes Read
ജനപ്രവാഹം ഉണ്ടെങ്കിലും പ്രവർത്തകരും ജനങ്ങളും അക്രമാസക്തരല്ല; ആശുപത്രി പരിസരം ശാന്തം 
പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്ന് ആരോഗ്യ നില വഷളായ തമിഴ്‌നാട് മുഖ്യ മന്ത്രി ജയലളിതയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടന്നു.

കൃത്രിമ ഉപകരണങ്ങൾ വച്ച് പിടിപ്പിക്കുന്നതടക്കമുള്ള ചികിത്സകൾ നൽകുമെന്ന് ഇന്നലെ തന്നെ വിദഗ്ധർ വിശദമാക്കിയിരുന്നു. എന്ത് തരത്തിലുള്ള ശസ്ത്രക്രിയയാണ് നടന്നതെന്ന് വ്യക്തമല്ല.

ഏറെക്കാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു. ഒരു ഹൃദയ ശാസ്ത്രക്രിയയ്ക്കുള്ള ആരോഗ്യം ജയലളിതയ്ക്കില്ല എന്ന് ഡോക്ടർമാർ വിശദമാക്കി. അതെ സമയം എന്തെങ്കിലും തരത്തിലുള്ള കൃത്രിമ യന്ത്രങ്ങൾ ഘടിപ്പിച്ചതാവാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.

അപ്പോളോ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയില്‍ കഴിയുന്ന ജയലളിത സുഖം പ്രാപിച്ചതായും ഉടന്‍ വീട്ടിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ ഇന്നലെ വൈകീട്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചത്. അപ്പോളോ ആശുപത്രി പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആശുപത്രി അധികൃതർ ആദ്യം അറിയിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here