ഹൃദയം ഇപ്പോഴും മിടിക്കുന്നു …

ആരാധകരെ പ്രതീക്ഷയിലേക്കുയർത്തിയ അപ്പോളോയിലെ വൈദ്യലോകത്തിന്റെ വാചകം അതായിരുന്നു… ‘ആ ഹൃദയം ഇപ്പോഴും മിടിക്കുന്നു’ … ചാനലുകൾ വാർത്തകൾ ക്ഷമയോടെ തിരുത്തി… പാർട്ടി പ്രവർത്തകർ നിരാശയോടെ താഴ്ത്തിയ കൊടി പ്രതീക്ഷയോടെ വീണ്ടും ഉയർത്തി.
Read More : ജയലളിതയെ കൊല്ലരുതേ
വാർത്തകൾ ബ്രേക്കിംഗ് ആകുവാനുള്ള വ്യഗ്രതയിൽ ചാനലുകൾ നൽകിയ വാർത്ത തമിഴ്‌നാട്ടിൽ വളരെ വലിയ പ്രത്യാഘാതങ്ങളാണ് ചെറിയ സമയത്തിനുള്ളിൽ ഉണ്ടാക്കിയത്. ആശുപത്രി പരിസരം കൂട്ടക്കരച്ചിലിനൊപ്പം രോഷപ്രകടനത്തിന്റെയും വേദിയായി. ചെന്നൈയിലെ മഹാബലിപുരത്തെ കോവളം എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ രണ്ടു സ്ത്രീകൾ ആത്മഹത്യ ചെയ്തു. നിരവധി പേർക്ക് ഹൃദയ സ്തംഭനം ഉണ്ടായി.
എല്ലാ വർത്തകളെയും കടത്തിവെട്ടി ഒടുവിൽ ആ ആശ്വാസ വാചകം എത്തി… ‘ആ ഹൃദയം ഇപ്പോഴും മിടിക്കുന്നു …’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here