അന്ന് എംജിആർ ഇന്ന് ജയലളിത

ചരിത്രം ആവർത്തിച്ചുകൊണ്ട് എംജിആറിന് പിറകെ ജയലളിതയും അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ പ്രാർത്ഥനകളോടെ തമിഴകം മുഴുവൻ കാത്തിരിക്കുകയാണ് അമ്മയുടെ തിരിച്ചുവരവിനായി.
1987 ഡിസംബർ 24 ന് എംജിആറ് വിടപടഞ്ഞപ്പോൾ തമിഴകം വിങ്ങിപ്പൊട്ടിയെങ്കിൽ ഇന്ന് അതേ അവസ്ഥയിലാണ് സംസ്ഥാനം. എംജിആറിനോളം അല്ലെങ്കിൽ അതിലുമപ്പുറം ജയയെ തമിഴകം സ്‌നേഹിച്ചിക്കുന്നു. അണികളുടെ നിലയ്ക്കാത്ത കണ്ണുനീർ തമിഴ് മക്കൾക്കിടയിലെ അമ്മയുടെ സ്വാധീനത്തിന്റെ തെളിവാണ്.
1984ൽ അതിഗുരുതരമായ വൃക്ക രോഗം ബാധിച്ച് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായുരുന്നു എംജിആർ. എന്നാൽ അന്ന് എംജിആർ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് തിരിച്ച് വന്നിരുന്നു.
എല്ലാ അർത്ഥത്തിലും എംജിആറിന്റെ പിൻഗാമി എന്ന് വിശേഷിപ്പിക്കപ്പെട്ട് അധികാരത്തിലേറുകയും ജനങ്ങളുടെ മുഴുവൻ പുരട്ച്ചി തലൈവി, അമ്മ എന്നിങ്ങനെ അറിയപ്പെടുകയും ചെയ്ത ജയലളിത ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ
തങ്ങളുടെ അമ്മയ്ക്ക് വേണ്ടി വിതുമ്പുകയാണ് തമിഴകം മുഴുവനും.
ചലച്ചിത്ര നടിയായി, പിന്നീട് എംജിആറിന്റെ മരണത്തോടെ രാഷ്ട്രീയത്തിലേക്കിറ ങ്ങിയ ജയ ഒരു രൂപ മാത്രം ശമ്പളം പറ്റി ജനങ്ങളെ സേവിച്ചു. അപ്പോഴും ആരോപണങ്ങളും അഴിമതിയും ജയയെ പൊതിഞ്ഞു നിന്നതും ഭരണത്തിലെ ഏകാദിപത്യവും എന്നും ദുരൂഹമായിരുന്നു.
ജയലളിതയുടെ ആദ്യ തമിഴ്ചിത്രം ‘വെൺനിറ ആടൈ’ കണ്ട എം.ജി.ആർ തന്റെ ‘അടിമൈ പെൺ’ എന്ന അടുത്ത ചിത്രത്തിലേക്ക് ജയയെ നിർദ്ദേശിച്ചു. അവിടെനിന്നാണ് ജയയും എംജിആറും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. തുടർന്ന് 28 ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. എം.ജി.ആറിനൊപ്പം അഭിനയിക്കാൻവേണ്ടി ജയ മറ്റുനായകൻമാരുടെ ചിത്രങ്ങൾ ഒഴിവാക്കുക വരെയുണ്ടായി.
എംജിആർ മുഖ്യമന്ത്രി ആയശേഷം ഇരുവരും വീണ്ടും അടുത്തു. ഇംഗ്ലീഷിൽ നിപുണയായ ജയലളിതയെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഒപ്പം കൂട്ടി. ജയലളിതയെ എംജിആർ, പാർട്ടിയുടെ പ്രചാരണ വിഭാഗത്തിന്റെ സെക്രട്ടറിയാക്കി.
എംജിആർ പിന്നീട് ജയലളിതെ കാണാൻ തയ്യാറായില്ല. ഇതിൽ മനംനൊന്ത് ജയ എംജിആറിനെഴുതി കത്തുകൾ ചോർന്നതും അക്കാലത്ത് ഏറെ വിവാദമായിരുന്നു. ഒടുവിൽ എംജിആറിന്റെ മൃതദേഹം വഹിച്ചിരുന്ന വാഹനത്തിൽനിന്ന് ജയലളിതയെ ചവിട്ടി പുറത്താക്കുകയും എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രൻ മുഖ്യമന്ത്രിയാ വുകയും ചെയ്തു.
mgr and jayalaitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here