Advertisement

മോഡിയെ വിമർശിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ

December 5, 2016
Google News 2 minutes Read
PM Modi is anti Hindu

നോട്ട് പിൻവലിച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് വീണ്ടും തിരിച്ചടി. നടപടിയെ വിമർശിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ മുതിർന്ന് നേതാക്കൾ മോഡിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

500, 1000 രൂപ നോട്ടുകൾ നിരോധിച്ചത് മോഡി ഭരണം അവസാനിക്കുന്നതിന്റെ തുടക്കമാണെന്നും സഭ പറഞ്ഞു.

ഹൈന്ദവ വിവാഹങ്ങൾ ധാരാളമായി നടക്കുന്ന കാലത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും മോഡി ഹിന്ദുത്വ വിരുദ്ധനാണെന്നും ഇവർ ആരോപിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മോഡി മന്ത്രിസഭയിലെ മറ്റ് ബിജെപി മന്ത്രിമാർ രാജ്യത്തെ ഇസ്ലാമിക് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതായും ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുൻ പാണ്ഡെ പറഞ്ഞാതായാണ് റിപ്പോർട്ട്. പണക്കാരെയല്ല പാവങ്ങളെയാണ് ഈ നടപടി ബാധിച്ചതെന്നും അവർ പറഞ്ഞു.

ഹിന്ദു വിവാഹങ്ങൾക്ക് തൊട്ട് മുമ്പാണ് നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് വിവാഹത്തിനായി ബന്ധുക്കളോടും സുഹൃത്തുക്കളോടും കടം വാങ്ങേണ്ടി വന്നു. ചിലർക്ക് വിവാഹം മാറ്റിവെക്കേണ്ടി വന്നു. അതേസമയം ഇസ്ലാമിക് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തിരക്കലാണ് ബിജെപി

– പൂജാ ശകുൻ പാണ്ഡെ

PM Modi is anti Hindu, demonetisation will end his rule: Hindu Mahasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here