Advertisement

അഞ്ചേരി ബേബി വധം: വിധി ഇന്ന്

December 9, 2016
0 minutes Read
mm mani

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധ കേസിലെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.  തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വൈദ്യുതി മന്ത്രി എം.എം. മണി കേസില്‍ രണ്ടാം പ്രതിയാണ്.

പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍.സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി പ്രതിചേര്‍ക്കണമെന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടിയുടെ ഹര്‍ജിയിലും ഇന്ന് വിധി പറയും.  1982 നവംബര്‍ 13നാണ് ബേബി വധിക്കപ്പെട്ടത് എന്നാല്‍ 1986 മാര്‍ച്ച് 21ന് ഒമ്പത് പ്രതികളെയും സംശയത്തിന്‍െറ ആനുകൂല്യത്തില്‍ വെറുതെ വിട്ടിരുന്നു.  തൊടുപുഴ മണക്കാട്ട് എം.എം. മണി വിവാദമായ വണ്‍, ടു, ത്രീ പ്രസംഗത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top