Advertisement

ചർച്ചയ്ക്കുള്ള അവസരം ലോക്‌സഭയിൽ പ്രതിപക്ഷം നൽകുന്നില്ല : മോഡി

December 10, 2016
1 minute Read
modi

നോട്ട് പിൻവലിച്ച നടപടിയിൽ എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ലോക്‌സഭയിൽ ഇതിനുള്ള അവസരം പ്രതിപക്ഷം നൽകുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഉത്തര ഗുജറാത്തിലെ ദീസയിൽ അമൂലിന്റെ പുതിയ ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിൻവലിച്ച് ഒരു മാസം കഴിയുമ്പോഴാണ് പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

പാർലമെന്റിന്റെ പ്രവർത്തനങ്ങൾ പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെന്നും പാർലമെന്റ് നിരന്തരം തടസ്സപ്പെടുന്നത് രാഷ്ട്രപതിയെപ്പോലും വേദനിപ്പിച്ചിരിക്കുന്നുവെന്നും മോഡി പറഞ്ഞു.

രാജ്യത്തിന്റെ സമ്പന്നമായ ഭാവിയെ മുൻനിർത്തിയാണ് നോട്ട് പിൻവലിക്കൽ നടപ്പിലാക്കിയത്. അതിന്റെ ഫലം ലഭിക്കാനായി 50 ദിവസവും ചോദിച്ചിരുന്നു. എല്ലാവരും ഇ- ബാങ്കിങ്ങിലേക്കും ഇ-വാലറ്റിലേക്കും മാറണമെന്നാണ് തന്റെ അഭ്യർത്ഥന. ഇന്ത്യയുടെ പുരോഗതിയ്ക്ക് അത് അനിവാര്യമാണെന്നും മോഡി പ്രസംഗത്തിൽ പറഞ്ഞു.

modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top