Advertisement

മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.2%; 2025 സാമ്പത്തിക വർഷത്തിൽ 6.5% വളർച്ചയെന്ന് പ്രതീക്ഷ

February 28, 2025
3 minutes Read
GDP

നടപ്പ് (2024-25) സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.2 ശതമാനമായി കുറഞ്ഞു. നിർമ്മാണ – ഖനന മേഖലകളിലുണ്ടായ മോശം പ്രകടനമാണ് വളർച്ച കുറയാൻ കാരണം. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ടതാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 9.5 ശതമാനത്തിൽ നിന്ന് ഇത് 10.5 ശതമാനമായി.

ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5.6 ശതമാനമായിരുന്നു വളർച്ച. അതേസമയം ഈ വർഷം ആറര ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോഴും രാജ്യം. അതിനിടെ 2023-24 ലെ ജിഡിപി വളർച്ച, നേരത്തെ കണക്കാക്കിയിരുന്ന 8.2 ശതമാനത്തിൽ നിന്ന് 9.2 ശതമാനമായി എൻഎസ്ഒ പരിഷ്കരിച്ചിട്ടുണ്ട്.

Read Also: എല്ലാത്തിനും കാരണം ട്രംപിൻ്റെ തീരുമാനമെന്ന് വിദഗ്ദ്ധർ; നിക്ഷേപകരുടെ കണ്ണീർപ്പുഴയായി ഇന്ത്യൻ ഓഹരി വിപണികൾ; കനത്ത നഷ്ടം

ഗ്രാമീണ മേഖലയിൽ ഉപഭോഗം വർധിച്ചതാണ് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്ത് ജിഡിപി വളർച്ചയെ ചലിപ്പിച്ചത്. മൺസൂൺ അനുകൂലമായതോടെ കാർഷിക ഉൽ‌പാദനം ഉയർന്നു. ഖാരിഫ് സീസണിലെ മികച്ച വിളവെടുപ്പ് ഗ്രാമീണ വരുമാനം വർദ്ധിപ്പിച്ചു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കാർഷിക വളർച്ച 4.5% ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കാർഷിക വളർച്ച 0.4% മാത്രമായിരുന്നു.

ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിൽ ഏഴര ശതമാനം വളർച്ച നേടാനാവുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതീക്ഷ. അടുത്ത സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. എന്നാൽ ആഗോള രാഷ്ട്രീയ-ഭൗമ-കാലാവസ്ഥാ സാഹചര്യങ്ങൾ മാറുന്നത് വെല്ലുവിളിയാണ്.

Story Highlights : India Q3 GDP Data FY25 Highlights: Real GDP grows at 6.2% in third quarter.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top