നോട്ട് നിരോധനം: ജന പിന്തുണ കുറഞ്ഞതായി സര്‍വെ ഫലം
മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധന തീരുമാനത്തില്‍ ജന പിന്തുണ കുറയുന്നതായി സര്‍വെ ഫലം. സിറ്റിസൺ എൻഗേജ്മെൻറ് പ്ലാറ്റ്ഫോം എന്ന സ്ഥാപനമാണ് നടത്തിയ സര്‍വ്വെയിലാണ് ഈ ഫലം പുറത്ത് വന്നിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച സർവേ ഫലം പുറത്ത് വന്നത്.
സർവേയിൽ മുമ്പ് നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോൾ സർക്കാരിെൻറ തീരുമാനത്തെ എതിർക്കുകയാണ്. വ്യാപകമായി പുതിയ നോട്ട് കണ്ടെടുത്തതും, സംസ്ഥാന സ്ഥാപനങ്ങല്‍ സംശയത്തിന്റെ നിഴലിന് വന്നതോടെ ജനങ്ങള്‍ക്ക് ഈ തീരുമാനത്തോടുള്ള വിശ്വാസ്യത കുറഞ്ഞു. മൂന്നാഴ്ച മുമ്പ് ഇവർ നടത്തിയ സർവേയിൽ ഏകദേശം 51 അനുകൂലിച്ചിരുന്നുവെങ്കില്‍ പുതിയ സർവേയിൽ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. ആറ് ശതമാനം പേരായിരുന്നു മുമ്പ് നടത്തിയ സർവേയിൽ നോട്ട് പിൻവലിക്കൽ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് അഭിപ്രായപ്പെട്ടത്. പുതിയ സർവേയിൽ ഇത് 25 ശതമാനമായി ഉയര്‍ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here