Advertisement

‘ഭയപ്പെടില്ല, തെരഞ്ഞെടുപ്പ് വിജയത്തിനായി ഡൽഹി പൊലീസിനെ ഉപയോഗിക്കുന്നു’; ബിജെപിക്കെതിരെ രേവന്ത് റെഡ്ഡി

April 29, 2024
2 minutes Read

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസിലെ നോട്ടീസിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.തെരഞ്ഞെടുപ്പ് വിജയത്തിനായി ഡൽഹി പൊലീസിനെ ഉപയോഗിക്കുന്നുവെന്ന് വിമർശനം.സംഭവത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേസിൽ ഒരാൾ അറസ്റ്റിലായി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ഡൽഹി പൊലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.മറ്റന്നാൾ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.അന്വേഷണം തെലങ്കാനയിലേക്ക് നീട്ടിയ ഡൽഹി പോലീസ് പിസിസി ആസ്ഥാനത്തെത്തി പരിശോധന നടത്തി.ഇഡിക്കു സിബിഐക്കും ശേഷം ഡൽഹി പൊലീസിനെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുകയാണെന്ന് രേവന്ത് റെഡ്ഡി രൂക്ഷഭാഷയിൽ വിമർശിച്ചു.തെലങ്കാനയിൽ ബിജെപിക്ക് മറുപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി

കേസിൽ കോൺഗ്രസ് വാർ റൂം കോർഡിനേറ്ററായ റീതോം സിങിനെ അസം പോലീസ് അറസ്റ്റ് ചെയ്തു.വീഡിയോ പ്രചരിപ്പിച്ച് സംഭവത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനാണ് ഡൽഹി പോലീസിന്റെ നീക്കം.മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

Story Highlights : Revanth Reddy attacks BJP after police summons in Amit Shah’s fake video case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top