നരേന്ദ്ര മോഡി അഴിമതി നടത്തിയതിന്റെ തെളിവുണ്ട്- രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദിയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയതിെൻറ തെളിവ് തന്റെ കൈവശമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടാണ് പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്, താന്‍ സംസാരിക്കുന്നത് പ്രധാനമന്ത്രി ഭയപ്പെടുന്നു എന്നും രാഹുല്‍ പറഞ്ഞു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണിന്റെ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
നോട്ട് അസാധുവാക്കലിന്റെ മുഴുവൻ ഉത്തരവാദിത്തവും മോഡി ഏറ്റെടുക്കണം. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക് തയാറാകണം. നോട്ട് അസാധുവാക്കൽ രാജ്യത്തെ പവാങ്ങൾക്ക് എതിരായ നടപടിയാണ്. മോഡി രാജ്യത്തെ തകർത്തുവെന്നും രാഹുൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here