ലോകത്തെ അംബരിപ്പിച്ച ബെക്കാം കൊട്ടാരത്തിന്റെ അകം കണ്ടിട്ടുണ്ടോ ??

ഡേവിഡ് ബെക്കാം വിക്ടോറിയ കുടുംബം ലോകത്തെ ഏറ്റവും വലിയ സെലിബ്രിട്ടി കുടുംബങ്ങളിൽ ഒന്നാണ്. ഈ ദമ്പതികൾ അടുത്തിടെ ലോസ് ഏഞ്ചൽസിൽ വാങ്ങിയ പടുകൂറ്റൻ ബംഗഌവിന്റെ വിശേഷങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം .
1360 കോടി രൂപയോളം മുടക്കി ബെക്കാമും വിക്ടോറിയയും വാങ്ങിയ ബംഗഌവിൽ 123 മുറികളുണ്ട്. ഇതിൽ 14 കിടപ്പുമുറികളും 27 ബാത്ത്റൂമുകളുമാണ് ഉള്ളത്. സ്വിമ്മിംഗ്പൂളും ടെന്നീസ് കോർട്ടും ഇതിലുണ്ട്.
ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ ഇത് 4.6 ഏക്കറുകളിലായി പരന്നു കിടക്കുന്നു. ഇതിനൊപ്പം ഇവർ നേരത്തേ വാങ്ങിയ ബെൽ എയർ ഹോം വിൽപ്പനയ്ക്ക് വെച്ചിരിക്കുകയുമാണ്.
വിക്ടോറിയ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളുടെ ഫാഷൻ ഷോ നടത്താൻ ഉള്ളയിടം , മകൻ ബ്രൂക്ലീനും കൂട്ടുകാർക്കും അടിച്ചുപൊളിക്കാനുള്ള ഇടങ്ങൾ, അഞ്ചുവയസ്സുകാരൻ ഹാർപ്പറിന് പാട്ടു പാടൻ ഒരു ഡാൻസ് സ്റ്റുഡിയോ തുടങ്ങിയ ആവശ്യങ്ങളെല്ലാം പരിപാലിക്കുന്നതാണ് പുതിയ വീട്.
ടെന്നീസ് കോർട്ടിനും നീന്തൽകുളത്തിനും പുറമേ ജിം, കാറുകൾ ഇടാവുന്ന നാലു ഗാരേജുകൾ, 100 ലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങൾ തുടങ്ങിയവ താരദമ്പതികളുടെ വീട്ടിലുണ്ട് .
beckham palace inside pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here