താൻ ആത്മഹത്യയുടെ വക്കിലെന്ന് ശ്രീകുമാരൻ തമ്പി; ഉത്തരവാദികൾ കോൺഗ്രസ് നേതാക്കൾ

താൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദികൾ കോൺഗ്രസ് നേതാക്കളെന്ന് എഴുത്തു കാരനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, കോൺഗ്രസ് നേതാവ് എം.എം ഹസൻ, കെ.പി മോഹനൻ എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളാവുകയെന്ന് അദ്ദേഹം എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. സമകാലിക മലയാളം വാരികയിൽ കെ.ആർ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരൻ തമ്പി സുധീരനെഴുതി വെച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
ജയ്ഹിന്ദ് ടിവിയിൽ പരമ്പര ടെലികാസ്റ്റ് ചെയ്ത വകയിൽ 26,96,640 രൂപ തരാനുണ്ടെന്നും കടക്കാർ തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ആത്മഹത്യ മാത്രമേ വഴിയൂള്ളൂ എന്നുമാണ് അദ്ദേഹം കത്തിൽ പറുന്നത്.
” കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാൽ വി.എം സുധീരൻ, എം.എം ഹസൻ,കെ.പി മോഹനൻ എന്നിവരായിരിക്കും ഉത്തരവാദികൾ ”
കത്തിൽ പറയുന്നത് ഇങ്ങനെ
പ്രിയപ്പെട്ട വി.എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേക്ഷണം ചെയ്ത വകയിൽ കരാർ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകൾക്ക് മറുപടി അയക്കാനുളള മര്യാദപോലും താങ്കൾ കാണിച്ചിട്ടില്ല. വർഷങ്ങളായി ഞാൻ താങ്കൾക്കും എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും കടം വാങ്ങിയാണ് ഞാൻ ഈ പരമ്പര നിർമ്മിച്ചത്. ഇന്നുവരെയുളള എന്റെ ജീവിതത്തിൽ ഞാൻ ആർക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവർ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാൽ വി.എം സുധീരൻ, എം.എം ഹസൻ,കെ.പി മോഹനൻ എന്നിവരായിരിക്കും ഉത്തരവാദികൾ.
sreekumaran thampi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here