Advertisement

ഷീ ടാക്‌സി ഡ്രൈവർമാർക്കും രക്ഷയില്ല

December 23, 2016
Google News 1 minute Read
she taxi

സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ഷീ ടാക്‌സി പദ്ധതി നടപ്പിലാക്കിയത്‌. എന്നാൽ ഇപ്പോൾ ഷീ ടാക്‌സി ഡ്രൈവർമാർക്ക് രക്ഷയില്ലെന്ന അവസ്ഥായണ് സംസ്ഥാനത്ത്. നഗരത്തിലെ ടാക്‌സി ഡ്രൈവർമാരിൽനിന്നാണ് ഷീ ടാക്‌സി ഡ്രൈവർമാർക്ക് അപമാനം നേരിടുന്നതത്രയും.

ഇപ്പോൾ കോഴിക്കോട് ജില്ലയിൽ ഷീ ടാക്‌സി ഓടിക്കുന്ന ജീജയാണ് ടാക്‌സി ഡ്രൈവർമാരുടെ ആക്രമണത്തിനും അപമാനത്തിനും ഇരയായിരിക്കുന്നത്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

കോഴിക്കോട് റെയിൽ വേ സ്‌റ്റേഷനിൽ യാത്രികയെ ഇറക്കി മടങ്ങുമ്പോഴായിരുന്നു ജീജയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. സ്‌റ്റേഷനിൽനിന്ന് മറ്റൊരു യാത്രിക യാത്രാക്കൂലിയും മറ്റും ചോദിച്ച് മനസ്സിലാക്കുന്നതിനിടയിലായിരുന്നു സംഭവം. യാത്രിക വിവരങ്ങൾ ചോദിച്ച് അറിയുന്നതിനിടയിൽ ഓടിയെത്തിയ ടാക്‌സി ഡ്രൈവർ തന്റെ കയ്യിൽനിന്ന് കാറിന്റെ താക്കോൽ പിടിച്ചുവാങ്ങുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ജീജ പറയുന്നു. ഇത് തന്നെ ഏറെ അപമാനിതയാക്കുകയും മാനസ്സികമായി തളർത്തുകയും ചെയ്തതായും ജീജ വ്യക്തമാക്കി.

അതേ സമയം ഷീ ടാക്‌സി ഡ്രൈവർമാർക്ക് റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് യാത്രികരെ കയറ്റാൻ അനുവാദമില്ലെന്ന് ടൗൺ പോലീസ് എസ് ഐ ഷാജി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് ലൈസൻസ് റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഷീ ടാക്‌സി ഡ്രൈവേർസിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നാണ് ജീജ പറയുന്നത്.

ടാക്‌സി കാറിന്റെ നമ്പർ ഉപയോഗിച്ച് ഡ്രൈവറിനെതിരെ ജീജ ട്രാഫിക് പോലീസിൽ പരാതി നൽകി. ടാക്‌സി ഡ്രൈവർക്കെതിരെ സെക്ഷൻ 354, 392, 506,341 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

 

she taxi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here