തൈക്കൂടം ബ്രിഡ്ജിന്റെ ‘നൊസ്റ്റാൾജിയ’ ലക്ഷദ്വീപ് ഭാഷയിൽ !!

പ്രശസ്ത മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജിന്റെ ഹിറ്റുകളിലൊന്നായിരുന്നു ‘നൊസ്റ്റാൾജിയ’. ഇത് ലക്ഷദ്വീപ് ഭാഷയിൽ പാടിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ദ്വീപ് നിവാസികളുടെ ഭാഷയായ ജസരിയിലാണ് ‘നൊസ്റ്റാൾജിയ’യുടെ ലക്ഷദ്വീപ് വേർഷൻ ഒരുക്കിയിരിക്കുന്നത്.
‘ഓടം’ എന്നാണ് ഈ കവറിന് പേര് നൽകിയിരിക്കുന്നത്. പണ്ടുകാലത്ത് ലക്ഷദ്വീപുകാർ കേരളത്തിൽ വരാൻ ഉപയോഗിച്ചിരുന്ന പായക്കപ്പലിനെയാണ് ദ്വീപ് ഭാഷയിൽ ‘ഓടം’ എന്ന് പറയുന്നത്. ഈ ഒരു നൊസ്റ്റാൾജിയയാണ് ഈ ചെറുപ്പക്കാരെ തങ്ങളുടെ കവറിനും ഈ പേര് നൽകാൻ പ്രേരിപ്പിച്ചത്.
പൂർണമായും ദ്വീപിൽ ചിത്രീകരിച്ച ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഔരി റഹ്മാൻ എന്ന യുവ സംവിധായകനാണ്. സ്വാദിഖ്, അൻഷു സ്മാർട്ടി , ഫിൽസർ,സെബിൻ എന്നിവരാണ് അഭിനേതാക്കൾ.
odam lakshadweep cover nostalgia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here